Wednesday, December 3, 2008

ഇനിയും മരിക്കാത്ത ഭൂമി !!??


Cartoons By Vishnu Madhav
***Prabodhini 2008 Magazine 'Chayangal'***

Wednesday, October 29, 2008

പ്രബോധിനി വായനശാലയുടെ മാഗസിൻ: 'ചായങ്ങൾ'

പ്രബോധിനി വായനശാലയുടെ 2008-ലെ മാഗസിൻ 'ചായങ്ങൾ' വായിക്കുക...ലിങ്ക്‌ ഇതാ ഇവിടെ http://www.prabodhini.110mb.com/chayangal.html

Thursday, August 21, 2008

A Letter to motivate to those who lost their love ! Matters of Heart

Arul Das Divakaran

Dear !
One of the best feeling that i have been in my life is "being in love".
When you are in love,the matter of whether you get your love or whether
you lose your love makes a big difference in our own lives.And i believe
losing your love is the beautiest of both ,what it ultimately leads to is
self-realization through lot of suffering and pain.I believe self-realization is
a very important phase in everyone's life and it takes time to realize ourselves.
Many doesnt even reach that level even after living through ages.Some
become successful and some doesn't.But earlier the better it is to self-realize.
And to arrive at this point in life ,there is no other better feeling than losing
your love.Most cases it must be the girl or boy you love.And also
may be it is your child,partner, friend,parents or let it may be anyone close
to your heart or let it be your love for nature.Though love is a purest feeling
of heart,i believe it also has some selfish intentions behind it.
And that selfish intention belong to the feeling called love itself
and not to the person who is in love.And most of the times,people
who fall prey for love severly are mostly un-selfish characters
may it be man or woman,i believe.And the ultimate self-realization
happens from with-in to such people and ultimately love wins though
you lose your love.As we all are and were born and brought up
in a protected social environment, when we grow up in the process
we get influenced a lot by the environment we grow-in.And our thoughts
are influenced too and our beliefs are constructed under such influences.
The characters that we become never becomes self-made ,rather it
becomes a manipulated creation of what the society thinks.
All this results in blindness to the self.Everyone grows with this blindness.
The social environment creates this blindness in everyone.
Those who sees the self ultimately are those who overcomes the
fears for breaking your such beliefs and many such thoughts that are falsely built
in you.But to do this needs a lot of guts,courage and braveness.
How do we get this?We achieve this only after going through so much
of pain and suffering.The more un-selfish person you are,The more you can
be in pain and suffering the more the chance you have; to earn more,courage
and guts.You learn to bear the pain and suffering stops bothering you,
you start opening your eyes by which you can start looking at your own self.
Then more the chance of self-realization. And every self-realization leads
to self-correction which leads you to ultimate conciousness.
In the end You are the winner !
I wish you to be successful and have a good life ahead !
Be brave and don?t fear to lose your love !
Also Learn to be in Love Again !


I learned this when i lost my job at montalvo bcoz i loved my job.
Thanks to infineon,i am in Love again


Regards ,
Arul Das Divakaran

Monday, May 26, 2008

പ്രബോധിനി വാര്‍ഷികം

സജിത്ത് :

ജെന്റില്‍ :

ജോമേഷ്:

പ്രവീണ്‍:


ശ്രീമതി രാധാലക്ഷ്മി പത്മരാജന്‍:
തിരുവാതിര
തിരുവാതിര
പെണ്ണാളേ.. പെണ്ണാളേ...
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു: മിനീഷ്
ശ്രീരാഗമോ തേടുന്നു നീ..... : വൈശാഖ്

ജിജി : മോണോആക്ട്

ജിജി : മോണോആക്ട്

സ്വാമിനാഥ പരിപാലയാ സുമാ..... : ശ്രീകാന്ത്
എന്നെ കുത്തിക്കൊന്നേ........ : നാടകം - ചതുരങ്ങള്‍


ഇങ്ങനെ പോയാല്‍ വേറെ റൂമന്വേഷിക്കേണ്ടി വരുമെന്നാ തോന്നണേ..
: നാടകം - ചതുരങ്ങള്‍


മുത്തശ്ശി മരണശ്ശയ്യയിലാണ് സാര്‍.. 2 ദിവസത്തെ ലീവ് വേണം.. : നാടകം - ചതുരങ്ങള്‍

മാസാവസാനം പുളിങ്കുരുവല്ലല്ലോ എണ്ണിത്തരണേ... : നാടകം - ചതുരങ്ങള്‍

കുട്ടിക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ട്ടോ.. കലക്കി.. : നാടകം - ചതുരങ്ങള്‍

ഇനി പാനപാത്രങ്ങള്‍ നിറയട്ടേ.. : നാടകം - ചതുരങ്ങള്‍

വെട്ടുകിളികള്‍ വെട്ടുകിളികള്‍
തെഴുത്തമരം തന്നെ ആദ്യത്തെ ഇര
ഓട്ടം പൂര്‍ത്തിയാക്കിയവര്‍ വഴിമാറുക തന്നെ വേണം
നമ്മുടെ നിഴലിലും പതിയിരുപ്പുണ്ടവര്‍
വെട്ടുകിളികള്‍ വെട്ടുകിളികള്‍
: നാടകം - ചതുരങ്ങള്‍

ഇതാ താങ്കളുടെ കടലാസുകള്‍. വായിച്ച് നോക്കിയിട്ട് രാജിക്കത്ത് ഒപ്പിട്ട് തരൂ : നാടകം - ചതുരങ്ങള്‍
നീ വാരിയെറിയുന്ന നാണയത്തുട്ടുകള്‍ നിനക്ക് സ്വസ്ഥത വാങ്ങിത്തരുമെന്ന് നീ വ്യാമോഹിക്കുന്നു. ലഹരി നൈമിഷികമാണ് : നാടകം - ചതുരങ്ങള്‍

മോചനം വിദൂരമല്ല... കെട്ടുപാടുകള്‍ക്കപ്പുറം നിന്റെ കാഴ്ച്ച നീളട്ടേ... ഉന്മത്തദയുടെ തിമിരം നിന്നെ വിട്ടു പോകട്ടേ.. പ്രകാശം പരക്കട്ടേ... : നാടകം - ചതുരങ്ങള്‍ഞങ്ങള്‍ സംവിധായകനൊപ്പം : നാടകം - ചതുരങ്ങള്‍

Tuesday, February 26, 2008

A video to inspire you.....

We always complaint about lack of time, work load, work pressure and what not...!
Have u ever thought about our involvement in our professional life/ work?
How many of us really enjoy whatever we do ? How many of us are dedicated to what do we do....

How many lucky people are around who got to do what they really love to do?

...........................

See a kid, who really enjoy what he does to survive...also see how deep he is committed and dedicated towards his work ;-)http://www.youtube.com/watch?v=6PrleqeCAPw

16 Personality Factors: A good Read

വ്യക്തികല് വ്യത്യസ്തര്....!!!!!!!!!!!!!!!!!!!!!!!!!
വ്യക്തിത്വം എറ്റുമുട്ടെന്റിവന്ന അവസരങല്‍ എരെയുന്റു നമ്മുട്ടെ ജീവിതതില്‍...ഈതാ വ്യത്യസ്ത സ്വഭാവങലിക്കു ഒരു എത്തിനൊട്ടം.....


http://en.wikipedia.org/wiki/16_Personality_Factors

Wednesday, January 9, 2008

വനപര്‍വ്വം കഴിഞ്ഞ്... ചെറുകഥ - രജീന്ദ് യു ആര്‍

ചെറുകഥ - രജീന്ദ് യു ആര്‍
-------------------- --

വനപര്‍വ്വം കഴിഞ്ഞ്...

“നീ ഇതില്‍ വിഷമം ഒന്നും വിചാരിക്കെണ്ട; കുറഞ്ഞപക്ഷം നമുക്ക് മൂപ്പരുടെ അഭിപ്രായം അറിയാമല്ലോ” ശിവന്‍ സ്വന്തം ജാമ്യത്തിനായി കഷ്ടപ്പെടുകയാണ്.
“ എടാ ഇതു അന്നു രാത്രിയത്തെ സംഭവം മാത്രമല്ല, ... നീ ഈയിടെയായി വളരെ ഡിസ്റ്റര്‍ബ്ഡ് ആണ്. നിനക്ക് ഒരു രാത്രിയെങ്കിലും സമാ‍ധാനമായി ഉറങ്ങണ്ടേ? ഓരോ ഭ്രാന്ത് പറഞ്ഞ് ഉറക്കമിളയ്ക്കാന്‍ നിനക്കെന്താ‍ പറ്റിയത്?”
ശിവന്‍ തുടരുകയാണ് “ നമ്മളിപ്പൊള്‍ കാണാന്‍ പോകുന്ന കക്ഷിയും മലയാളിയാണ്. എന്റെ ചേട്ടന്റെ ക്ലോസ് ഫ്രണ്ടാ‍ണ്. എന്തായാലും അയാള്‍ പറയട്ടെ; ഒന്നുമില്ലെങ്കിലും അയാള്‍ നിംഹാന്‍സിലെ ഒരു ഫെയിമസ് ഡോക്ടറല്ലേ..”
മറുപടി ഒന്നും പറയാന്‍ തോന്നിയില്ല. എന്താ‍യാലും ഒരു കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണെന്ന് എനിക്കും തോന്നുന്നു. നിശബ്ദതയുടെ നഗരയാത്ര അങ്ങനെ നിംഹാന്‍സിന്റെ ഗേറ്റും കടന്ന് ‘ബി’ ബ്ലോക്കിന്റെ മുന്‍പിലെ പാര്‍ക്കിങ്ങില്‍ അവസാനിച്ചു.

ഒന്നാം നിലയില്‍ എത്തിയപ്പോള്‍ കക്ഷി കണ്‍സള്‍ട്ടേഷന്‍ റൂമില്‍ ഉണ്ട്. ശിവന്‍ ആദ്യം അകത്തേയ്ക്കു കയറി. പിറകേ ഞാനും. എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ച് ഡോക്ടര്‍ ശിവനേയും കൂട്ടി പുറത്തേയ്ക്കു പോയി. മനസ്സ് ആകെ പ്രക്ഷുബ്ധമായിരിക്കുകയാണ്. ഇവിടെ ഈ ഇരിപ്പ് തുടങ്ങിയിട്ട് അഞ്ചു മിനിറ്റെങ്കിലും ആയിക്കാണും. പുറത്തി ശിവന്‍ എന്തോ പതിയ ശബ്ദത്തില്‍ പറയുനതു കേള്‍ക്കാമായിരുന്നു. അല്പം കഴിഞ്ഞു മുഖത്തൊട്ടിച്ച നേര്‍ത്ത ചിരിയും ഒരു മൂളിപ്പാട്ടുമായി ഡോക്ടര്‍ റൂമിലേയ്ക്കു കയറി വന്നു. എനിക്കെതിരെ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന അയാളുടെ മുഖത്തേയ്ക്കു നോക്കാന്‍ എനിക്കു തോന്നിയില്ല.

“ഗുഡ് മോണിംഗ്, എന്നെ മനസ്സിലായോ?”

“ഗുഡ് മോണിംഗ്,.. പുറത്തെ ബോര്‍ഡ് വായിച്ചു”.

“അതു കോള്ളാമല്ലോ, ഇവിടെ ഇരിക്കുന്നവര്‍ക്കല്ല, അവരുടെ കൂടെ വരുന്നവര്‍ക്കു വേണ്ടിയാണ് ആ ബോര്‍ഡ്”, ഡോക്ടറുടെ ചിരിയുടെ വികസിച്ചു.

“ആട്ടെ, ഇന്ന് ഓഫീസില്‍ പോയില്ലേ?”
“ശനിയാഴ്ച അവധിയാണ്”.

“ഓഫീസ്സില്‍ വളരെ സ്ട്രെസ്സ്ഡ് ആയിരിക്കും അല്ലെ?”
“അങ്ങനെയൊന്നുമില്ല, പിന്നെ കുറെയൊക്കെ അതിന്റെ ഭാഗം തന്നെയാണല്ലോ.”

“രാവിലെ എന്താ കഴിച്ചത്?’
ഒരു നിമിഷം അലോചിക്കേണ്ടി വന്നു. ഈയിടെയായി ആഹാരിക്കുന്നത് യാന്ത്രികമായിത്തീര്‍ന്നിരിക്കുന്നു.
“ ഒരു ചായ കുടിച്ചു”.

സംസാരിക്കുന്നത് മിക്കവാറും കണ്ണുകള്‍ അടച്ചു കൊണ്ടാണ്. എന്തോ വല്ലാത്ത സംയമനം പാലിക്കണമെന്നു തോന്നി. മനസ്സില്‍ എണ്ണാന്‍ തുടങ്ങി. പത്ത്...ഒമ്പത്...എട്ട്...ഏഴ്...

“രാത്രി ഉറങ്ങാന്‍ എത്ര മണിയാകും?” അടുത്ത ചോദ്യത്തോടെ റിലാക്സ് ചെയ്യാനുള്ള എണ്ണം തെറ്റി. കഴമ്പുള്ള ചോദ്യം എന്ന തോന്നലില്‍ നിന്ന് അല്പം ആശ്വാസം തോന്നി.

“അങ്ങനെയൊന്നുമില്ല, 12 മണിയ്ക്കൊക്കെ കിടക്കാറുണ്ട്.”

ഡോക്ടര്‍ ഗാഢമായ എന്തോ ആലോചനയിലേയ്ക്ക് കടന്നു. എന്റെ മനസ്സിന്റെ ഊടുവഴികളിലൂടെയുള്ള അലച്ചിലിന് കുരുക്കിടാനുള്ള പോംവഴിയാണോ ചിന്തിക്കുന്നത്? ആ ആലോചന അല്പ നേരം നീണ്ടു പോയി. എന്റെ ഉള്ളിലാകെ വല്ലാ‍ത്ത ഒരു പിരിമുറുക്കം. ഞാന്‍ കണ്ണുകള്‍ അടച്ച് ഏകാഗ്രത വരുത്താന്‍ ശ്രമിച്ചു. പക്ഷേ ഒട്ടും നടക്കുന്നില്ല. കണ്ണുകള്‍ അടയ്ക്കുമ്പോഴേയ്ക്കും കാതില്‍ ആ ആര്‍ത്തനാദം ഇരമ്പിക്കയറുന്നു. നിലവിളി.. അട്ടഹാസങ്ങള്‍.. മിന്നല്‍‌പിണരുകള്‍...

ഇടയ്ക്കു ചില ചോദ്യങ്ങള്‍ പൊട്ടിവീണു. എന്റെ ഭൌതിക ജീവിതചര്യകളെപ്പറ്റി. ഇതിന്റെ അവസാനം എങ്ങിനെയായിരിക്കുമെന്ന ചിന്ത എന്നെ വ്യസനിപ്പിച്ചു. ഇതൊട്ടും ശരിയാകുന്നില്ല.

“ഇടയ്ക്കിടയ്ക്ക് ഉറക്കം ഞെട്ടാറുണ്ടോ?”
ആ ചോദ്യത്തിന് ഉത്തരം പറയാന്‍ തോന്നിയില്ല.

എന്റെ മനസ്സില്‍ ഒരു ചലച്ചിത്രത്തിലെ ഫാസ്റ്റ് ഫോര്‍വേഡ് ദൃശ്യങ്ങള്‍ പോലെ ഓര്‍മ്മകളും സ്വപ്നങ്ങളും ഇടതടവില്ലാതെ ഓടുകയാണ്. മിഥ്യയും യാഥാര്‍ത്യവും ഇഴപിരിച്ചെടുക്കാ‍നാവുന്നില്ല. എന്റെ ജീവിതത്തിന്‍ ഇങ്ങനെ ഒരു ഇരിപ്പ് വേണ്ടിവരുമെന്ന് ഒരു സ്വപ്നവും മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഈ വേഷം അവസാനിപ്പിക്കാറായോ? ഉഗ്രരൂപികളായ സത്വങ്ങള്‍ എന്റെ ചുറ്റിലും വന്ന് താണ്ഡവനൃത്തം തുടങ്ങിയിരിക്കുന്നു.

വീണ്ടും എന്തോ ചോദിക്കാനായി ഡോക്ടര്‍ മുന്നോട്ടാഞ്ഞു. ആ ചോദ്യവും അനാവശ്യമായ ഒന്നാണെന്നുറപ്പിച്ച് അങ്ങോട്ടു കയറി സംസാരത്തെ ഖണ്ഡിച്ചു.

“നോക്കൂ ഡോക്ടര്‍, നിങ്ങള്‍ ഇപ്പോഴും എന്റെ പ്രശ്നത്തില്‍ നിന്നും വളരെ അകലെയാണെന്നു തോന്നുന്നു. ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കാം..”

എല്ലാ സ്വപ്നങ്ങളും ആവരങ്ങളും തകര്‍ന്നടിയുന്ന നിമിഷമാണെന്ന് മനസ്സിലാക്കിത്തന്നെ കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാം, അതാണ് രക്ഷപ്പെടലിന് എളുപ്പവഴി.

“പുറത്തിരിക്കുന്ന ശിവനടക്കം ഞങ്ങള്‍ നാലുപേര്‍ ഒരുമിച്ചാണ് താമസം. മൂന്നു വര്‍ഷത്തിലേറെയായ് ആ വീട്ടില്‍ താമസിക്കുന്നു. ഈയിടെയായിട്ടുണ്ടായ പ്രശ്നങ്ങള്‍ അവന്‍ പറഞ്ഞുകാണുമല്ലോ!! ഈയിടെയായി ഞാന്‍ ഉറക്കം വരാതെ വല്ലാതെ കഷ്ടപ്പെടുന്നു. ഞാന്‍ ചില സന്ദര്‍ഭ്ങ്ങളില്‍ പൊട്ടിത്തെറിക്കുന്നു.“

ഒന്നു നിര്‍ത്തി. ഡോക്ടര്‍ വെള്ളത്തിന്റെ കുപ്പി എന്റെ മുന്‍പിലേയ്ക്കു നീക്കി വച്ചു. അതില്‍ നിന്നൊരു കവിള്‍ കുടിച്ചു.

“ഞാന്‍ അത് എങ്ങനെ വിവരിക്കും...? എനിക്കറിയില്ല, ആ രോദനം എനിക്കിനി സഹിക്ക വയ്യ.... കുറച്ച് കാലമായി ഇങ്ങനെ... കാതില്‍ എന്തോ... കൊതുകിന്റെ മൂളല്‍ പോലെയോ... അല്ല, കൊതുകല്ല... അത്. അതും ലൈറ്റണച്ച് കുറച്ചു കഴിയുമ്പോള്‍ മാത്രം.... ഒരു വല്ലാത്ത ഇരമ്പല്‍... ഈ കൊതുകുണ്ടല്ലോ... അത് എന്റെ ചെവിയില്‍ കയരിയിരുന്നു മൂളുന്നു.... എന്നാല്‍ എന്നെ കടിക്കുകയോ...ചോര കുടിയ്ക്കുകയോ ഇല്ല. അതിനെന്റെ ചോര വേണ്ട. അങ്ങനെ ഇടയ്ക്ക്... ശരീരത്തിലൊക്കെ പാറിവന്ന് ഇരിക്കുന്നതായ് തോന്നുകയാ... അല്ല, ... ശരിക്കും ഉണ്ട്.... ആ കരച്ചിലുണ്ടല്ലോ... അതൊരു അഞ്ചു മിനിട്ട് കേട്ടു നോക്കണം.... തല തല്ലിപ്പൊളിക്കാന്‍ തോന്നും... പിന്നെ ഉറങ്ങാനൊന്നും കഴിയില്ല... ആദ്യമൊക്കെ ഞാന്‍ സഹിച്ചു. പിന്നെ ഇവറ്റകളുടെ എണ്ണം കൂടിവന്നു.... ആ നിലവിളി കേട്ടിട്ട് ഒരു വല്ലാത്ത വേദന... എന്നെ കടിച്ച് ചോരകുടിച്ച് പൊയ്ക്കോട്ടെ എന്നു കരുതി ഞാന്‍ ലൈറ്റ് ഓണ്‍ ചെയ്തിരുന്നു നോക്കി. എല്ലാം അപ്പോള്‍ ഓടിയൊളിക്കും. സ്വൈര്യം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. എങ്ങെനെയെങ്കിലും ഉറങ്ങിയാല്‍ തന്നെ ഇവ എന്നെ ഉറക്കം ഞെട്ടിച്ച് എനിക്കു ചുറ്റും വട്ടമിട്ടു പറന്നു കരയുന്നു.... എനിക്കിപ്പോള്‍ തോന്നുന്നു ഏതോ നഷ്ടസ്വപ്നങ്ങളുടെ വേദയനാണ് ആ ജീവികളുടെ കരച്ചിലില്‍ എന്ന്. “

“എന്റെ ചോര കുടിക്കാനല്ല... ഇന്നാള്‍ ഞാനൊരു കൊതുകുവല വാങ്ങി നോക്കി. എല്ലാം ശരിയാക്കി് കിടന്നാലും എനിക്കു ഉറങ്ങാന്‍ പറ്റുന്നില്ല, അവ അനുവദിക്കുന്നില്ല.... എന്തോ എന്നൊട് പരിഭവപ്പെടുന്ന പോലെ... എനിക്ക് ഇതു കാരണം സ്വബോധം തന്നെ നഷ്ടപ്പെട്ടു വരികാണ്. അങ്ങനെയാണ് ശിവനെ തല്ലുന്നതും രാത്രികളില്‍ അലറി വിളിച്ചതും എല്ലാം... എല്ലാം എനിക്കോര്‍മ്മയുണ്ട്... പക്ഷേ...“

“എനിക്കാ ശബ്ദത്തില്‍ നിന്നു രക്ഷപ്പെടണം ഡോക്ടര്‍..... എന്റെ മരിച്ചുപോയ സ്വപ്നങ്ങളുടെ ശവക്കുഴിയില്‍ നിന്നുയരുന്ന നിലവിളി പോലെ തോന്നുന്നു...”

പറഞ്ഞവസാനിപ്പിച്ചു. തലവേദയ്ക്കല്പം സമാധാനം തോന്നി.

“എന്റെ സ്വസ്ഥതയ്ക്കു വേണ്ടി ഡോക്ടര്‍ ഒരു ഉപകാരം ചെയ്തു തരണം, ഒരു കടലാസില്‍ ഞാന്‍ മെഡിക്കലി അണ്‍ഫിറ്റ് ആണ് എന്നെഴുതിത്തരണം. തിങ്കളാഴ്ച്ച ഓഫീസ്സില്‍ ചെന്ന ഉടനെ രാജി സമര്‍പ്പിക്കണം എനിക്ക്... “ തൊണ്ടയില്‍ എന്തോ തടഞ്ഞതു പോലെ..

“എല്ലാ പരിഷകള്‍ക്കും പാര്‍ട്ടി കൊടുത്തിട്ട് പറ്റുമെങ്കില്‍ വൈകുന്നേരം തന്നെ ഈ സിറ്റി വിടണം.”

മടിയൊന്നും കൂടാതെ ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പൂരിപ്പിച്ച് നീളത്തില്‍ ഒപ്പും വച്ച് എന്റെ കയ്യിലേയ്ക്കു നീ‍ട്ടിത്തന്നു. പഴ്സെടുത്തു തുറന്നപ്പോ‍ള്‍ ഒരു അമ്പതിന്റെയും ആയിരത്തിന്റെയും രണ്ട് നോട്ടുകള്‍. ആയിരത്തിന്റെ നോട്ടെടുത്തു മേശപ്പുറത്തു വച്ച് എഴുന്നേറ്റ് വാതിലിനടുത്തേയ്ക്കു നടന്നു. തിരിഞ്ഞു നിന്നു പറഞ്ഞു.

“ഇപ്പോള്‍ നല്ല സുഖം തോന്നുന്നു ഡോക്ടര്‍.” എന്റെ മന്ദസ്മിതം ഡോക്ടര്‍ ഏറ്റുവാങ്ങി.

ശിവനേയും കൂട്ടി വീട്ടിലേയ്ക്കു തിരിച്ചു. പോകുന്ന വഴി അവന്‍ ഒന്നും ചോദിച്ചില്ല. എങ്കിലും അവനോടായി പറഞ്ഞു.

“ഞാന്‍ ഇപ്പോ തന്നെ പായ്ക്കിംഗ് തുടങ്ങുകയാണ്, മടക്കയാത്ര ആരംഭിക്കുകയായി. എനിക്കു കൊണ്ടുപോകാന്‍ കഴിയാത്തവയൊക്കെ നീ ആര്‍ക്കെങ്കിലും കൊടുത്തേയ്ക്കൂ....“

എന്തോ, ഡ്രൈവിംഗിന്റെ തിരക്കില്‍ ശിവന്‍ ഒന്നും പറഞ്ഞില്ല.

- രജീന്ദ് യു ആര്‍